ഇന്ത്യയിൽ 12 ദശലക്ഷത്തിലധികം വിൽപ്പനക്കാർ ഉൽപ്പന്നങ്ങളും സേവനങ്ങളും വിൽക്കുകയോ പുനർവിൽപ്പന ചെയ്യുകയോ ചെയ്ത് ഉപജീവനം നടത്തുന്നു. എന്നാലും, ഈ വിൽപ്പനക്കാരിൽ 15,000 പേർ മാത്രമേ (മൊത്തത്തിൻറെ 0.125%) ഇ-കൊമേഴ്സ് രംഗത്തുള്ളു. ഇ-റീട്ടെയിൽ ഭൂരിഭാഗവും, പ്രത്യേകിച്ച് ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമപ്രദേശങ്ങളിൽ നിന്നും ഉള്ള വിൽപ്പനക്കാരിൽ എത്തിയിട്ടില്ല.
ഇന്ത്യയിൽ ഇ-റീട്ടെയിൽ നിലവിലുള്ള 4.3 ശതമാനത്തിൽ നിന്നു് അതിൻറെ പരമാവധി സാധ്യതകളിലേക്കു് വർദ്ധിപ്പിക്കുന്നതിനുള്ള അവസരം ONDC നൽകുന്നു. എല്ലാത്തരം വിൽപ്പനക്കാരെയും ഉൾപ്പെടുത്തുന്നതിലൂടെ രാജ്യത്തു് ഇ-കൊമേഴ്സു് വ്യാപനം വർദ്ധിപ്പിക്കുകയാണു് ഞങ്ങളുടെ ലക്‌ഷ്യം .
Read more
ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളായ യു.പി.ഐ, ആധാർ തുടങ്ങിയവ വിജയകരമായി സ്വീകരിച്ചതിൽ ഇന്ത്യ മുൻപന്തിയിലാണ്. ഓപ്പൺ സോഴ്‌സ് സ്‌പെസിഫിക്കേഷനുകളെ അടിസ്ഥാനമാക്കി ഒരു ഓപ്പൺ പ്രോട്ടോക്കോൾ വഴി ഇ-കൊമേഴ്‌സ് പ്രവർത്തനക്ഷമമാക്കുന്നതിലൂടെ രാജ്യത്തെ ഇ-കൊമേഴ്‌സ് പ്രവർത്തന രീതിയെ പരിവർത്തനം ചെയ്യുന്നതിനുള്ള സാങ്കേതിക-അധിഷ്‌ഠിത സംരംഭമാണ് ONDC (ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്).
ഈ സംരംഭം ഇ-കൊമേഴ്സിനെ ദ്രുതഗതിയിൽ സ്വീകരിക്കാൻ സൗകര്യം ഒരുക്കുകയും സഹായിക്കുക മാത്രമല്ല, ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ ശക്തിപ്പെടുത്തുകയും ചെയ്യും. ഓപ്പൺ പ്രോട്ടോക്കോളിലൂടെ സ്കെയിൽ ചെയ്യാവുന്നതും ചെലവു കുറഞ്ഞതുമായ ഇ-കൊമേഴ്സ് സൗകര്യമൊരുക്കുന്നതിലൂടെ ONDC സ്റ്റാർട്ടപ്പുകളെ വളരാൻ പ്രാപ്തമാക്കും.
ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയും പ്രൊട്ടൻ eGov ടെക്നോളജീസു് ലിമിറ്റഡും സ്ഥാപക അംഗങ്ങളായി 2021 ഡിസംബറിൽ സെക്ഷൻ 8 കമ്പനിയായി ONDC ആരംഭിച്ചു. ONDCയിൽ നിക്ഷേപം നടത്തിയ മറ്റു് സ്ഥാപനങ്ങൾ:
QCI
പ്രോട്ടിയൻ ഇഗോവ് ടെക്നോളജിസ് ലിമിറ്റഡ്
M/O എം.എസ്.എം.ഇ
M/O കോമേഴ്‌സ് & ഇൻഡസ്ടറി
ശേഷി വികസന കമ്മീഷൻ
അവാന ക്യാപിറ്റൽ
ഡിജിറ്റൽ ഇന്ത്യ ഫൌണ്ടേഷൻ
എച്ച്.യു.എൽ
ONDC
Award : Fintech Company of the Year
Name : Global Fintech Awards
Year : 2023
Award : The Disrupters
Name : Indian Business Leader Awards(IBLA)
Year : 2023
Award : The Disruptive Technology Award
Name : Global IP Convention (GIPC)
Year : 2023
Award : Start-up of the Year
Name : 14th India Digital Awards (IDA)
Year : 2024
Award : Tech Disrupter
Name : Republic Business Emerging Technology Awards
Year : 2024
Award : Application of Emerging Technologies for providing Citizen Centric Services
Name : National Awards for e-Governance
Year : 2024
Award : Challenger (Brand)
Name : e4m Pitch Top 50 Brands
Year : 2024
Sign up - ONDC Participant Portal
ONDC SAHAYAK