ഓപ്പൺ നെറ്റ്വർക്ക് ഡിജിറ്റൽ കൊമേഴ്സ് ("ഞങ്ങൾ", "ഞങ്ങളുടെ", "വെബ്സൈറ്റ്", അല്ലെങ്കിൽ "ONDC") ഡാറ്റ സബ്ജെക്ടസിന്റെ (നിങ്ങൾ, നിങ്ങളുടെ, സബ്സ്ക്രൈബർ, ഉപയോക്താവ്) സ്വകാര്യതയ്ക്കുള്ള അവകാശത്തെ വളരെയധികം വിലമതിക്കുകയും നിങ്ങളുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരുമാണ്. നിങ്ങളുടെ വിശ്വാസം നേടുന്നതിന്, ഞങ്ങൾ ഞങ്ങളുടെ സ്വകാര്യതാ സമ്പ്രദായങ്ങൾ പരസ്യമായി പങ്കിടുന്നു. ഞങ്ങൾ എന്ത് വ്യക്തിഗത വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നും മനസിലാക്കാൻ ഞങ്ങളുടെ സ്വകാര്യതാ പ്രസ്താവന വായിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
ഈ പ്രസ്താവന ondc.org-ൽ ശേഖരിച്ച വിവരങ്ങൾക്ക് മാത്രം ബാധകമാണ്.
ഈ നയം പോസ്റ്റുചെയ്തിരിക്കുന്ന ഞങ്ങളുടെ സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും നൽകിയിട്ടുള്ളതോ ശേഖരിച്ചതോ ആയ വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് ഈ സ്വകാര്യതാ നയം വിശദീകരിക്കുന്നു. ഞങ്ങൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ നിയമങ്ങൾക്ക് അനുസൃതമായി ഞങ്ങൾ ഈ നയം പാലിക്കുന്നു. ചില സന്ദർഭങ്ങളിൽ, ചില സേവനങ്ങൾ ,അല്ലെങ്കിൽ പ്രദേശങ്ങൾക്ക് പ്രത്യേകമായ അധിക ഡാറ്റ സ്വകാര്യതാ നയങ്ങൾ ഞങ്ങൾ നൽകിയേക്കാം.ആ നിബന്ധനകൾ ഈ നയവുമായി ചേർത്ത് വായിക്കേണ്ടതാണ്.
നിങ്ങൾ ഒരു തേർഡ്-പാർട്ടി സൈറ്റിൽ അല്ലെങ്കിൽ പ്ലാറ്റ്ഫോമിൽ (ഉദാഹരണത്തിനു സോഷ്യൽ മീഡിയ ലോഗിൻ പോലുള്ളവ ) വഴി വിവരങ്ങൾ നൽകുമ്പോൾ, ഞങ്ങളുടെ ആപ്ലിക്കേഷനുകൾ വഴി ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഞങ്ങളുടെ ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ആ തേർഡ്- പാർട്ടി സൈറ്റുകൾ വഴിയാണ്, അതിനു ഈ സ്വകാര്യത നയം ബാധകമാണ്,അല്ലാതെ തേർഡ്-പാർട്ടി സൈറ്റ് അല്ലെങ്കിൽ പ്ലാറ്റ്ഫോം ശേഖരിക്കുന്ന വിവരങ്ങൾ മൂന്നാം-കക്ഷി സൈറ്റ് അല്ലെങ്കിൽ പ്ലാറ്റ്ഫോമിൻറെ സ്വകാര്യത നയത്തിന് വിധേയമാണ്. നിങ്ങൾ തേർഡ്-പാർട്ടി സൈറ്റ് അല്ലെങ്കിൽ പ്ലാറ്റ്ഫോമിൽ തിരഞ്ഞെടുത്ത സ്വകാര്യത ചോയ്സ്, ഞങ്ങളുടെ സൈറ്റ് വഴി നേരിട്ട് ശേഖരിച്ച വിവരങ്ങളുടെ ഞങ്ങളുടെ ഉപയോഗത്തിനു ബാധകമാകില്ല. ഞങ്ങളുടെ സൈറ്റിൽ ഞങ്ങളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ അല്ലാത്ത മറ്റ് സൈറ്റുകളിലേക്കുള്ള ലിങ്കുകൾ ഉണ്ടായിരിക്കാം, ആ സൈറ്റുകളുടെ സ്വകാര്യത നയങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളല്ല. ഞങ്ങളുടെ സൈറ്റുകളിൽ നിന്നോ ആപ്ലിക്കേഷനുകളിൽ നിന്നോ മറ്റൊരിടത്തേക്ക് മാറുമ്പോൾ ശ്രദ്ധിക്കാനും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചേക്കാവുന്ന മറ്റ് സൈറ്റുകളുടെ സ്വകാര്യതാ നയങ്ങൾ വായിക്കാനും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
ഇവിടെ നിർവചിച്ചിട്ടില്ലാത്ത ഏതൊരു വലിയക്ഷര പദങ്ങൾക്കും ഉപയോഗ നിബന്ധനകളിലെ അതേ അർഥംതന്നെ ആയിരിക്കും ഇനി മുതൽ കണക്കിലെടുക്കുക. നിങ്ങൾ ഉപയോഗിക്കുന്ന സേവനത്തിന് (വെബ്സൈറ്റ്, ആപ്ലിക്കേഷൻ അല്ലെങ്കിൽ മറ്റ് സേവനം) ബാധകമായ ഉപയോഗ നിബന്ധനകൾക്കൊപ്പം ഈ സ്വകാര്യതാ നയവും വായിക്കേണ്ടതാണ്.
ONDC-യുടെ സേവനം ഉപയോഗിക്കുന്നതിലൂടെ (ഉദാ., നിങ്ങൾ ഒരു തൊഴിൽ അവസരത്തിനായി രജിസ്റ്റർ ചെയ്യുമ്പോൾ, ഒരു മത്സരത്തിലോ പ്രമോഷനിലോ പങ്കെടുക്കുകയോ അല്ലെങ്കിൽ ഞങ്ങളുടെ സൈറ്റിൽ ഞങ്ങളുമായി ആശയവിനിമയം നടത്തുകയോ ചെയ്യുമ്പോൾ), ഈ പോളിസിയിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും പങ്കിടുന്നതിനും നിങ്ങൾ സമ്മതിക്കുന്നു. ചില സാഹചര്യങ്ങളിൽ, പ്രത്യേകിച്ചും നിങ്ങൾ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷനുള്ള ഒരു രാജ്യത്താണ് താമസിക്കുന്നതെങ്കിൽ, ഞങ്ങളുടെ സേവനങ്ങൾ കൂടുതൽ ആക്സസ് ചെയ്യുന്നതിന് മുമ്പ് ഞങ്ങൾ വ്യക്തമായ സമ്മതം ചോദിച്ചേക്കാം.
നിങ്ങൾക്ക് ഒരു റോമിംഗ് യൂസർ പ്രൊഫൈൽ ഉണ്ടെങ്കിലോ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ ONDC യുടെ സേവനങ്ങൾ ഉപയോഗിക്കുന്ന ഒരു സഞ്ചാരിയാണെങ്കിലോ, രജിസ്ട്രേഷൻ സമയത്ത് നിങ്ങൾ ആദ്യം ഞങ്ങൾക്ക് നിങ്ങളുടെ വിശദാംശങ്ങൾ നൽകിയ രാജ്യം നിങ്ങളുടെ പ്രാഥമിക രാജ്യമായി ഞങ്ങൾ പരിഗണിക്കും. രജിസ്ട്രേഷൻ സമയത്ത് നിങ്ങൾ നൽകിയ സമ്മതം നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ പ്രോസസ്സിംഗിന് സാധുതയുള്ളതായിരിക്കും. രജിസ്ട്രേഷൻ സമയത്ത് ആ രാജ്യത്ത് ബാധകമായ സ്വകാര്യതാ നിബന്ധനകൾ നിങ്ങൾക്ക് ബാധകമായിരിക്കുന്നതാണ്.
നിങ്ങളുടെ യഥാർത്ഥ ജിയോ ലൊക്കേഷൻ മറയ്ക്കുന്നതോ തെറ്റായ ലൊക്കേഷൻ വിശദാംശങ്ങൾ നൽകുന്നതോ ആയ ഏതെങ്കിലും മെക്കാനിസത്തിലൂടെയോ സാങ്കേതികവിദ്യയിലൂടെയോ ONDC വെബ്സൈറ്റ് ആക്സസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യരുത് (ഉദാഹരണത്തിന്, സേവനങ്ങൾ ആക്സസ് ചെയ്യാൻ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (VPN/പ്രോക്സി) ഉപയോഗിക്കുന്നത്).
നിങ്ങളുടെ യഥാർത്ഥ ജിയോ ലൊക്കേഷൻ (VPN, പ്രോക്സി മുതലായവ) മറയ്ക്കാൻ ഉദ്ദേശിച്ചുള്ള ഏതെങ്കിലും മെക്കാനിസമോ സാങ്കേതികവിദ്യയോ ഉപയോഗിച്ച് നിങ്ങൾ ONDC വെബ്സൈറ്റ് ആക്സസ് ചെയ്യുകയാണെങ്കിൽ, അത്തരം മെക്കാനിസങ്ങൾ/സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിന്റെ ഫലമായി സംഭവിക്കുന്ന നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെയോ, ഡാറ്റയുടെയോ ശേഖരണം, സംഭരണം അല്ലെങ്കിൽ പ്രോസസ്സിംഗ് എന്നിവയ്ക്ക് ONDC-ക്ക് ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടായിരിക്കുകയില്ല.
വ്യക്തിയുടെ പേര്, തപാൽ വിലാസം, ഇമെയിൽ വിലാസം, അല്ലെങ്കിൽ മൊബൈൽ നമ്പർ എന്നിങ്ങനെ ഒരു പ്രത്യേക വ്യക്തിയെ നേരിട്ടോ പരോക്ഷമായോ തിരിച്ചറിയുന്ന ഏതൊരു വിവരവും ആ വ്യക്തിയെ ചൂണ്ടിക്കാണിക്കുന്നതോ അവരെ തിരിച്ചറിയാൻ കഴിയുന്നതോ ആയ വിവരങ്ങളെയാണ് വ്യക്തിഗത വിവരങ്ങൾ' അല്ലെങ്കിൽ 'PII' എന്ന് വിളിക്കുന്നത്. അജ്ഞാത വിവരങ്ങൾ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെടുത്തുമ്പോൾ, തത്ഫലമായുണ്ടാകുന്ന വിവരങ്ങളും വ്യക്തിഗത വിവരമായി കണക്കാക്കുന്നു.
നിങ്ങളുടെ സമ്മതമില്ലാതെ ONDC PII ശേഖരിക്കില്ല. ONDC-യും അതിന്റെ സേവന പങ്കാളികളും അവരുടെ വെബ്സൈറ്റ് പ്രവർത്തിപ്പിക്കുന്നതിനും സേവനങ്ങൾ നൽകുന്നതിനും നിങ്ങളുടെ PII ഉപയോഗിച്ചേക്കാം.
നിങ്ങൾ വെബ്സൈറ്റ് ഉപയോഗിക്കുമ്പോൾ നിങ്ങളെക്കുറിച്ചുള്ള ഇനിപ്പറയുന്ന വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ അഭ്യർത്ഥിക്കുകയും ശേഖരിക്കുകയും ചെയ്തേക്കാം. ഈ വിവരങ്ങളില്ലാതെ, അഭ്യർത്ഥിച്ച എല്ലാ സേവനങ്ങളും നിങ്ങൾക്ക് നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കില്ല.
വെബ്സൈറ്റിലെ സേവനങ്ങൾക്കും ചില ഫീചർസ് ഉപയോഗിക്കുന്നതിനു, നിങ്ങൾക്ക് വെബ്സൈറ്റിൽ ലഭ്യമായ ഫോമുകൾ വഴി താഴെ പറയുന്ന (എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല) അടിസ്ഥാന കോണ്ടാക്റ്റ് വിവരങ്ങൾ നൽകേണ്ടി വന്നേക്കാം.
നിങ്ങൾ ഞങ്ങൾക്ക് ഇമെയിലുകളോ, കത്തുകളോ പോലുള്ള വ്യക്തിഗത കത്തിടപാടുകൾ അയയ്ക്കുകയോ അല്ലെങ്കിൽ മറ്റ് ഉപയോക്താക്കളോ, മൂന്നാം കക്ഷികളോ നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചോ, വെബ്സൈറ്റിലെ പോസ്റ്റിംഗുകളെക്കുറിച്ചോ ഞങ്ങൾക്ക് കത്തിടപാടുകൾ അയച്ചാൽ, ഞങ്ങൾ ആ വിവരങ്ങൾ ശേഖരിച്ച് സംഭരിച്ചേക്കാം.
ചില സമയങ്ങളിൽ, നിങ്ങൾ ഫീഡ്ബാക്ക് നൽകുമ്പോഴോ നിങ്ങളുടെ ഇമെയിൽ മുൻഗണനകൾ പരിഷ്കരിക്കുമ്പോഴോ സർവേകളോട് പ്രതികരിക്കുമ്പോഴോ ഞങ്ങളുമായി ആശയവിനിമയം നടത്തുമ്പോഴോ ഞങ്ങൾ കൂടുതൽ വിവരങ്ങൾ ശേഖരിച്ചേക്കാം. ഈ വിവരങ്ങളിൽ നിങ്ങളുടെ പേര്, ഇമെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ, ലൊക്കേഷൻ തുടങ്ങിയവ ഉൾപ്പെട്ടേക്കാം.
നിങ്ങളെക്കുറിച്ചും ഞങ്ങളുടെ സേവനത്തിൻറെ നിങ്ങളുടെ ഉപയോഗത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു, ഞങ്ങളുമായും, ഞങ്ങളുടെ സേവന പങ്കാളികളുമായും നിങ്ങളുടെ ആശയവിനിമയം, ഞങ്ങളുടെ സേവനം ആക്സസ് ചെയ്യാൻ ഉപയോഗിക്കുന്ന നിങ്ങളുടെ കമ്പ്യൂട്ടർ അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾ (മൊബൈൽ ടാബ്ലെറ്റുകൾ മറ്റ് ഉപകരണങ്ങൾ പോലുള്ളവ) സംബന്ധിച്ച വിവരങ്ങൾ അതുപോലെ ഉള്ളവ . ഈ വിവരങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടാം, പക്ഷേ അവ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല:
ഞങ്ങളുടെ ഉപയോക്താക്കൾക്കുള്ള വെബ്സൈറ്റിന്റെ പ്രതികരണശേഷി വർദ്ധിപ്പിക്കുന്നതിന്, ഞങ്ങൾ 'കുക്കികൾ' അല്ലെങ്കിൽ സമാനമായ ഇലക്ട്രോണിക് ടൂളുകൾ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയും ഓരോ സന്ദർശകനും ഒരു യൂസർ ഐഡന്റിഫിക്കേഷനായി ('യൂസർ ഐഡി') ഒരു തനതായ, ക്രമരഹിതമായ നമ്പർ നൽകുകയും, തിരിച്ചറിഞ്ഞ കമ്പ്യൂട്ടർ ഉപയോഗിച്ച് ഉപയോക്താവിന്റെ വ്യക്തിഗത താൽപ്പര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യാം.
നിങ്ങൾ സ്വമേധയാ വെളിപ്പെടുത്തുന്നില്ലെങ്കിൽ (ഉദാഹരണത്തിന്, രജിസ്ട്രേഷനിലൂടെ), നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഞങ്ങൾ ഒരു കുക്കി നൽകിയാലും, നിങ്ങൾ ആരാണെന്ന് ഞങ്ങൾക്കറിയാൻ സാധിക്കില്ല. ഒരു കുക്കിക്ക് ശേഖരിച്ചുവെക്കുവാൻ കഴിയുന്ന ഒരേയൊരു വ്യക്തിഗത വിവരങ്ങൾ നിങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രമാണ്..
ഒരു കുക്കിക്ക് നിങ്ങളുടെ ഹാർഡ് ഡ്രൈവിൽ നിന്നുള്ള ഡാറ്റ വായിക്കാൻ കഴിയില്ല. ഞങ്ങളുടെ പരസ്യദാതാക്കൾ അവരുടെ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ബ്രൗസറിലേക്ക് അവരുടെ സ്വന്തം കുക്കികൾ നൽകിയേക്കാം, ഈ പ്രക്രിയ ഞങ്ങളുടെ നിയന്ത്രണത്തിൽ ഉള്ളതല്ല. നിങ്ങളുടെ കമ്പ്യൂട്ടർ, ലാപ്ടോപ്പ്, നോട്ട്ബുക്ക്, മൊബൈൽ, ടാബ്ലെറ്റ്, പാഡ്, ഹാൻഡ്ഹെൽഡ് ഉപകരണം അല്ലെങ്കിൽ ഇൻറർനെറ്റിലേക്ക് കണക്റ്റുചെയ്യാൻ കഴിവുള്ള മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണം എന്നിവയിലൂടെ നിങ്ങൾ വെബ്സൈറ്റ്(കൾ) വഴി ഞങ്ങളുമായി ഇടപഴകുമ്പോഴെല്ലാം ഞങ്ങൾ ചില തരത്തിലുള്ള വിവരങ്ങൾ സ്വീകരിക്കുകയും സംഭരിക്കുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്, നിങ്ങൾക്ക് ഞങ്ങളുടെ കുക്കി പോളിസി റഫർ ചെയ്യാവുന്നതാണ്.
ഞങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെങ്കിൽ മാത്രമേ വെബ്സൈറ്റ് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുകയുള്ളു. രണ്ട് കാരണങ്ങളെ അടിസ്ഥാനമാക്കി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നു:നിങ്ങൾ അതിന് വ്യക്തമായി സമ്മതിക്കുമ്പോൾ, നിയമാനുസൃത താൽപ്പര്യങ്ങൾക്ക് കീഴിൽ ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് നൽകുന്നതിന് അത് ആവശ്യമായി വരുമ്പോൾ.
ഞങ്ങളുടെ സേവനം നൽകാനും വിശകലനം ചെയ്യാനും നിയന്ത്രിക്കാനും മെച്ചപ്പെടുത്താനും വ്യക്തിഗതമാക്കാനും ഞങ്ങൾ വിവരങ്ങൾ ഉപയോഗിക്കുന്നു കൂടാതെ മാർക്കറ്റിംങ്ങിനും, നിങ്ങളുടെ രജിസ്ട്രേഷൻ പ്രോസസ്സ് ചെയ്യുന്നതിനും താഴെ പറഞ്ഞിരിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് നിങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും ഞങ്ങൾ വിവരങ്ങൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്, ഞങ്ങൾ വിവരങ്ങൾ ഉപയോഗിക്കുന്നത് :
നിങ്ങൾ ഞങ്ങൾക്ക് സമർപ്പിക്കുന്ന കുക്കികൾ, IP അഡ്രസ്സുകൾ, വെബ് ബീക്കണുകൾ അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട സമാന സാങ്കേതികവിദ്യകൾ എന്നിവ പോലുള്ള ഡാറ്റ ഉപയോഗിച്ച് ഞങ്ങൾ വ്യക്തിഗതമാക്കൽ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ താൽപ്പര്യങ്ങൾക്ക് കൂടുതൽ പ്രസക്തമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്ന ഉള്ളടക്കവും അല്ലെങ്കിൽ പരസ്യങ്ങളും നിങ്ങൾക്ക് നൽകാൻ ഇത് ഞങ്ങളെ പ്രാപ്തരാക്കുന്നു. നിങ്ങളുടെ ഡാറ്റ ഞങ്ങൾ ശേഖരിക്കുമ്പോൾ ദയവായി ഇതിന് വ്യക്തമായ സമ്മതം നൽകുക.
[email protected] എന്ന അഡ്രസ്സിൽ ഞങ്ങൾക്ക് ഇമെയിൽ ചെയ്തുകൊണ്ട് കുക്കികൾ ക്യാപ്ചർ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ കോൺസെന്റ് ചോയ്സുകൾ മാറ്റാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാവുന്നതാണ്.
സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിങ്ങൾക്ക് ഏറ്റവും മികച്ച ഉപയോക്തൃ-സൗഹൃദ അനുഭവം നൽകുന്നതിനും ഉപയോക്താക്കൾ നൽകുന്ന വിവരങ്ങൾ ഞങ്ങളെ പ്രാപ്തരാക്കുന്നു
നിങ്ങൾ നൽകുന്ന വ്യക്തിപരമായി തിരിച്ചറിയാനാകുന്ന ഏതൊരു വിവരവും, അഭിപ്രായങ്ങൾ, സന്ദേശങ്ങൾ, ബ്ലോഗുകൾ അല്ലെങ്കിൽ ഫേസ്ബുക്ക്, ട്വിറ്റർ മുതലായ സോഷ്യൽ പ്ലാറ്റ്ഫോമുകളിലെ പോസ്റ്റുകൾ പോലെയുള്ള പൊതു ഡൊമെയ്നിൽ സൗജന്യമായി ലഭ്യമാണെങ്കിൽ അല്ലെങ്കിൽ അവ ആക്സസ് ചെയ്യാൻ കഴിയുന്നവ ആണെങ്കിൽ അവയെ സെൻസിറ്റീവ് ആയി കണക്കാക്കില്ല. വെബ്സൈറ്റിലോ ആപ്ലിക്കേഷന്റെയോ പൊതു വിഭാഗങ്ങളിൽ ഉപയോക്താക്കൾ പോസ്റ്റുചെയ്ത/അപ്ലോഡ് ചെയ്ത/കമ്മ്യൂണിക്കേറ്റ് ചെയ്ത ഏതൊരു ഉള്ളടക്കവും പ്രസിദ്ധീകരിക്കപ്പെട്ട ഉള്ളടക്കമായി മാറുകയും ഈ സ്വകാര്യതാ നയത്തിന് കീഴിൽ വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരമായി പരിഗണിക്കപ്പെടുകയുമില്ല. വ്യക്തിപരമായി തിരിച്ചറിയാനാകുന്ന വിവരങ്ങൾ സമർപ്പിക്കേണ്ടതില്ലെന്ന് നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ചില സേവനങ്ങൾ നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കില്ല. ഏത് സാഹചര്യത്തിലും, ആവശ്യമായ വ്യക്തിഗത വിവരങ്ങൾ നൽകേണ്ടതില്ലെന്ന നിങ്ങളുടെ തീരുമാനം കാരണം ചില സേവനങ്ങൾ നിരസിച്ചതിന് ഞങ്ങൾ ബാധ്യസ്ഥനോ ഉത്തരവാദിയോ ആയിരിക്കില്ല.
നിങ്ങൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും നിങ്ങൾക്ക് പ്രയോജനം/താൽപ്പര്യമുള്ളതാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്ന ഫീച്ചറുകൾ നൽകുന്നതിനുമായി ഞങ്ങൾ നിങ്ങളെ കാലാകാലങ്ങളിൽ ബന്ധപ്പെട്ടേക്കാം.
ചില സമയങ്ങളിൽ വെബ്സൈറ്റ് സേവനങ്ങൾ നൽകുന്നതിന് വെബ്സൈറ്റിനൊപ്പം പ്രവർത്തിക്കുന്ന, അല്ലെങ്കിൽ വെബ്സൈറ്റ് മാർക്കറ്റ് ഉപഭോക്താക്കളെ സഹായിക്കുന്ന തന്ത്രപ്രധാന പങ്കാളികൾക്ക് ചില വ്യക്തിഗത വിവരങ്ങൾ ലഭ്യമാക്കിയേക്കാം. ഞങ്ങളുടെ സേവനവും വിപണന വശവും ലഭ്യമാക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ വേണ്ടി മാത്രമേ വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റ് പങ്കിടുകയുള്ളൂ; ഇത് മൂന്നാം കക്ഷികളുമായി അവരുടെ മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി പങ്കിടില്ല. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഞങ്ങൾ വെളിപ്പെടുത്തുന്ന വ്യക്തികളിൽ താഴെ പറയുന്നവർ ഉൾപ്പെട്ടേക്കാം:
സ്വകാര്യതാ നയത്തിൽ വിജ്ഞാപനം ചെയ്തിരിക്കുന്ന പോലെ ഞങ്ങളുടെ വെബ്സൈറ്റുകളുടെയോ സേവനങ്ങളുടെയോ ഉപയോഗവുമായി ബന്ധപ്പെട്ട ഹോസ്റ്റിംഗ് പ്രവർത്തനങ്ങൾ പോലുള്ള ആവശ്യങ്ങൾക്കായി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും ഞങ്ങൾ മൂന്നാം കക്ഷി പ്രോസസ്സറുകൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ വെളിപ്പെടുത്തിയേക്കാം. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചേക്കാവുന്ന വിവിധ തേർഡ് പാർട്ടി വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ വെബ്സൈറ്റിൽ ഉൾപ്പെട്ടേക്കാം. അത്തരം തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകൾ ശേഖരിക്കുന്ന നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗം, ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ, ബന്ധപ്പെട്ട തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകളുടെ സ്വകാര്യതാ നയത്താൽ നിയന്ത്രിക്കപ്പെടും. നിങ്ങൾ ഞങ്ങളുടെ സെർവറുകൾ വിട്ടുകഴിഞ്ഞാൽ (നിങ്ങളുടെ ബ്രൗസറിലെ ലൊക്കേഷൻ ബാറിലെ URL പരിശോധിച്ച് നിങ്ങൾ എവിടെയാണെന്ന് നിങ്ങൾക്ക് കണ്ടെത്താൻ കഴിയും), നിങ്ങൾ നൽകുന്ന ഏത് വിവരത്തിന്റെയും ഉപയോഗം നിയന്ത്രിക്കുന്നത് നിങ്ങൾ സന്ദർശിക്കുന്ന/ഉപയോഗിക്കുന്ന വെബ്സൈറ്റ്/അപ്ലിക്കേഷൻ ഓപ്പറേറ്ററുടെ സ്വകാര്യതാ നയമാണ്. ആ നയം ഞങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കാം. വ്യക്തിപരമായി തിരിച്ചറിയാനാകാത്ത വിവരങ്ങൾ ഞങ്ങൾ പൊതുവായും ഞങ്ങളുടെ സേവന പങ്കാളികളുമായി പങ്കിട്ടേക്കാം. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ട്രെൻഡുകൾ കാണിക്കാൻ ഞങ്ങൾ വിവരങ്ങൾ പൊതുവായി പങ്കിടുന്നു.
നിയമപ്രകാരം ആവശ്യമെങ്കിൽ, വ്യക്തിപരമായി തിരിച്ചറിയാനാകുന്ന വിവരങ്ങൾ വെബ്സൈറ്റ് വെളിപ്പെടുത്തിയേക്കാം, അല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റിലെ നിങ്ങളുടെ പ്രവർത്തനങ്ങൾ സേവന നിബന്ധനകൾ/ഉപയോഗ നിബന്ധനകൾ അല്ലെങ്കിൽ നിർദ്ദിഷ്ട ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾക്കായുള്ള ഞങ്ങളുടെ ഏതെങ്കിലും ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നുവെങ്കിൽ അല്ലെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾക്കു അത്തരം വെളിപ്പെടുത്തലുകൾ ആവശ്യമായി വരുന്നു.
നിങ്ങൾ ONDC (വെബ്സൈറ്റുകൾ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഉപ സൈറ്റുകൾ) യിൽ നിന്നുള്ള സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ അഭ്യർത്ഥിക്കുമ്പോൾ, നിങ്ങളുടെ സ്വകാര്യ വിവരങ്ങളിലേക്കുള്ള ആക്സസ് നൽകുന്നതിന് ഞങ്ങൾ ന്യായമായ എല്ലാ ശ്രമങ്ങളും നടത്തുന്നു, കൂടാതെ ഏതെങ്കിലും വ്യക്തിഗത വിവരങ്ങളോ വിവരങ്ങളോ കൃത്യമല്ലാത്തതോ അപര്യാപ്തമോ ആണെന്ന് കണ്ടെത്തിയാൽ നിയമപ്രകാരം അല്ലെങ്കിൽ നിയമാനുസൃതമായ ബിസിനസ്സ് ആവശ്യങ്ങൾക്കായി നിലനിർത്തുന്നതിനുള്ള ഏതെങ്കിലും ആവശ്യകതയ്ക്ക് വിധേയമായി അത് തിരുത്തുകയോ ഭേദഗതി ചെയ്യുകയോ ചെയ്യും.
വ്യക്തിഗത ഉപയോക്താക്കളോട് അവരുടെ ഐഡന്റിഫിക്കേഷനും അവർ ആക്സസ് ചെയ്യാനോ തിരുത്താനോ നീക്കം ചെയ്യാനോ ആഗ്രഹിക്കുന്ന നിർദ്ദിഷ്ട വിവരങ്ങളും നൽകാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
യുക്തിരഹിതമായി ആവർത്തിക്കുന്നതോ, വ്യവസ്ഥാപിതമോ ആയ, ആനുപാതികമല്ലാത്ത സാങ്കേതിക പരിശ്രമം ആവശ്യമുള്ള, മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്ന, അല്ലെങ്കിൽ വളരെ അപ്രായോഗികമായ (ഉദാ. ബാക്കപ്പ് ടേപ്പുകളിലെ ഡാറ്റയ്ക്കുള്ള അഭ്യർത്ഥനകൾ) അല്ലെങ്കിൽ ആക്സസിന് ആവശ്യമില്ലാത്ത അഭ്യർത്ഥനകൾ നിരസിക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്.
ഞങ്ങൾ ഇൻഫോർമേഷൻ ആക്സസും തിരുത്തലും നൽകുന്ന സന്ദർഭങ്ങളിൽ, ആനുപാതികമല്ലാത്ത ശ്രമം ആവശ്യപ്പെടുന്നില്ലെങ്കിൽ ഞങ്ങൾ ഈ സേവനം സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.
ചില സേവനങ്ങളുടെ സ്വഭാവം കാരണം, നിങ്ങളുടെ വിവരങ്ങൾ ഇല്ലാതാക്കിയതിന് ശേഷവും ഞങ്ങളുടെ സജീവ സെർവറുകളിൽ നിന്നും ബാക്കപ്പ് സിസ്റ്റങ്ങളിൽ നിന്നും ശേഷിക്കുന്ന പകർപ്പുകൾ പൂർണ്ണമായും ഇല്ലാതാക്കുന്നതിന് കുറച്ച് സമയമെടുത്തേക്കാം.
ഒരു ഡാറ്റ സബ്ജെക്ട് എന്ന നിലയിൽ നിങ്ങൾക്ക് ബാധകമായ അവകാശങ്ങൾ വിനിയോഗിക്കുന്നതിന്, നിങ്ങൾക്ക് [email protected] എന്ന വിലാസത്തിൽ ഞങ്ങൾക്ക് എഴുതുകയും നിർദ്ദിഷ്ട അവകാശത്തിനായി ഒരു അഭ്യർത്ഥന ഉന്നയിക്കുകയും ചെയ്യാം. നിങ്ങളുടെ അഭ്യർത്ഥനകൾ വേഗത്തിലും കാര്യക്ഷമമായും പ്രോസസ്സ് ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നതിന്, അത്തരം എല്ലാ അഭ്യർത്ഥനകളും ഉന്നയിക്കുമ്പോൾ, സബ്ജെക്ട് വരിയിൽ ഉചിതമായ ഭാഷ (ഉദാ. ഡാറ്റ ആക്സസ് അഭ്യർത്ഥന, ഡാറ്റ പോർട്ടബിലിറ്റി അഭ്യർത്ഥന, ഡാറ്റ ഇല്ലാതാക്കൽ അഭ്യർത്ഥന) ഉപയോഗിക്കുന്നുണ്ടെന്ന് ദയവായി ഉറപ്പാക്കുക.
നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ ശേഖരണം, ഉപയോഗം, പങ്കിടൽ എന്നിവയുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങളും തിരഞ്ഞെടുപ്പുകളും നടത്താനുള്ള ഓപ്ഷൻ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ബാധകമായ നിയമത്തിന് അനുസൃതമായി, നിങ്ങളുടെ നിയന്ത്രണങ്ങളിലും തിരഞ്ഞെടുപ്പുകളിലും താഴെ പറയുന്നവ ഉൾപ്പെട്ടേക്കാം:
ഞങ്ങൾക്ക് ഒരു ഇ-മെയിൽ അയച്ചുകൊണ്ട് നിങ്ങളെ സംബന്ധിച്ച കൃത്യമല്ലാത്തതോ അപൂർണ്ണമോ ആയ വ്യക്തിഗത വിവരങ്ങൾ (നിങ്ങളുടെ ONDC അക്കൗണ്ടിൽ സ്വയം അപ്ഡേറ്റ് ചെയ്യാൻ കഴിയാത്ത വിവരമാണിത്) ശരിയാക്കാൻ നിങ്ങൾക്ക് ഞങ്ങളോട് ആവശ്യപ്പെടാം. നിങ്ങളുടെ അക്കൗണ്ട് സെറ്റിംഗ്സ് വഴി നിങ്ങളുടെ ചില സ്വകാര്യ വിവരങ്ങൾ ആക്സസ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും കഴിയും. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ കാലികമായി സൂക്ഷിക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ കൃത്യത നിലനിർത്തുന്നതിന് വെബ്സൈറ്റ് നിങ്ങൾക്ക് ഇമെയിൽ വഴി ഓർമ്മപ്പെടുത്തലുകൾ അയച്ചേക്കാം.
[email protected] എന്ന വിലാസത്തിൽ ഞങ്ങൾക്ക് ഒരു ഇ-മെയിൽ അയച്ചുകൊണ്ട് ഞങ്ങളോടൊപ്പമുള്ള നിങ്ങളുടെ സേവനങ്ങളുടെ കാലയളവിൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സമ്മതം പിൻവലിക്കാവുന്നതാണ്. നിങ്ങളുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യാൻ നിങ്ങളുടെ അഭ്യർത്ഥന അവലോകനം ചെയ്ത ശേഷം ഞങ്ങൾ ആവശ്യപ്പെട്ടേക്കാം. പരിശോധിച്ചുറപ്പിച്ചതിന് ശേഷം നിങ്ങളുടെ സമ്മതം ഞങ്ങൾ പിൻവലിക്കുകയും നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ തുടർന്നുള്ള പ്രോസസ്സിംഗ് നിർത്തുകയും ചെയ്യും.
ഞങ്ങൾക്ക് ഒരു ഇമെയിൽ അയച്ചുകൊണ്ട് ഡയറക്ട് മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി നിങ്ങളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നത് നിർത്താൻ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ആവശ്യപ്പെടാം.നിങ്ങളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ നിങ്ങൾ ഞങ്ങളെ അനുവദിക്കുന്നില്ലെങ്കിൽ, ഞങ്ങൾക്ക് ചില അനുഭവങ്ങളും ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾക്ക് നൽകാൻ കഴിഞ്ഞേക്കില്ല, ഞങ്ങളുടെ ചില സേവനങ്ങൾക്ക് നിങ്ങളുടെ താൽപ്പര്യങ്ങൾ കണക്കിലെടുക്കാനും കഴിഞ്ഞേക്കില്ല. ശേഖരണ ഘട്ടത്തിൽ വ്യക്തിഗത വിവരങ്ങളുടെ ശേഖരണം നിർബന്ധമാണെങ്കിൽ, ഞങ്ങൾ അത് വ്യക്തമാക്കും, അതുവഴി നിങ്ങൾക്ക് പങ്കെടുക്കണോ വേണ്ടയോ എന്ന് ശരിയായ തീരുമാനമെടുക്കാൻ കഴിയും. ഞങ്ങൾ പ്രോസസ്സ് ചെയ്യുന്നതോ നിലനിർത്തുന്നതോ ആയ നിങ്ങളെക്കുറിച്ചുള്ള നിർദ്ദിഷ്ട വ്യക്തിഗത വിവരങ്ങളെക്കുറിച്ചും ആ വ്യക്തിഗത വിവരങ്ങളെ സംബന്ധിച്ച നിങ്ങളുടെ അവകാശങ്ങളെക്കുറിച്ചും നിങ്ങൾക്ക് ചോദ്യങ്ങളുണ്ടെങ്കിൽ, ഞങ്ങളുടെ ഉപഭോക്തൃ പിന്തുണാ ടീമുമായി ബന്ധപ്പെടുക.
ഈ വെബ്സൈറ്റ് 18 വയസ്സിന് താഴെയുള്ളവർക്കായി രൂപകൽപ്പന ചെയ്തതോ ഉദ്ദേശിച്ചിട്ടുള്ളതോ അല്ല. 18 വയസ്സിന് താഴെയുള്ള ഒരു വ്യക്തിയെയും സേവനങ്ങളിൽ രജിസ്റ്റർ ചെയ്യാനോ വ്യക്തിപരമായി തിരിച്ചറിയുന്ന മറ്റേതെങ്കിലും വിവരങ്ങൾ നൽകാനോ ONDC ബോധപൂർവ്വം അനുവദിക്കുന്നില്ല. 18 വയസ്സിന് താഴെയുള്ള വ്യക്തികളുടെ വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന ഏതെങ്കിലും വിവരങ്ങൾ രക്ഷാകർതൃ സമ്മതമില്ലാതെ വെബ്സൈറ്റിൽ ശേഖരിച്ചിട്ടുണ്ടെന്ന് ONDC- ക്കു വ്യക്തമായാൽ, അത്തരം വിവരങ്ങൾ ഇല്ലാതാക്കാനും രക്ഷിതാവിനെ അറിയിക്കാനും ONDC ഉചിതമായ നടപടികൾ കൈക്കൊള്ളും.
എന്നിരുന്നാലും, കുട്ടികൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് നിരീക്ഷിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ കരുതുന്നു. എങ്കിലും , 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ നിന്ന് വ്യക്തിഗത വിവരങ്ങളൊന്നും ശേഖരിക്കുകയോ പ്രോസസ്സ് ചെയ്യുകയോ ആ വിഭാഗത്തിലുള്ള വ്യക്തികൾക്ക് എന്തെങ്കിലും പ്രൊമോഷണൽ മെറ്റീരിയലുകൾ അയയ്ക്കുകയോ ചെയ്യരുത് എന്നത് ഞങ്ങളുടെ നയമാണ്. ONDC കുട്ടികളിൽ നിന്ന് ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ അന്വേഷിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല. പ്രായപൂർത്തിയാകാത്ത ഒരാൾ രക്ഷിതാവിന്റെ മുൻകൂർ സമ്മതമില്ലാതെ വ്യക്തിഗത വിവരങ്ങൾ ONDC-ക്ക് നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ രക്ഷിതാവിനു കാരണങ്ങളുണ്ടെങ്കിൽ, വെബ്സൈറ്റിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ [email protected] എന്ന വിലാസത്തിൽ എഴുതുക.
അനധികൃത ആക്സസ്, നാശനഷ്ടങ്ങൾ അല്ലെങ്കിൽ മാറ്റം എന്നിവയ്ക്കെതിരെ നിങ്ങളുടെ വിവരങ്ങൾ പരിരക്ഷിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ, ഫിസിക്കൽ സുരക്ഷാ നടപടികൾ തുടർച്ചയായി നടപ്പിലാക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. ഫയർവാളുകളും ഡാറ്റ എൻക്രിപ്ഷനും വിവര ആക്സസ് നിയന്ത്രണങ്ങളും നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കാൻ ഞങ്ങൾ ഉപയോഗിച്ചേക്കാവുന്ന ചില സുരക്ഷാ മാർഗങ്ങളാണ്. നിങ്ങളുടെ അക്കൗണ്ട് ക്രെഡൻഷ്യലുകൾ നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ, മാറ്റം വരുത്തുകയോ, അല്ലെങ്കിൽ വിട്ടുവീഴ്ച ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് നിങ്ങൾക്ക് അറിയാമെങ്കിലോ അല്ലെങ്കിൽ വിശ്വസിക്കാൻ കാരണമോ ഉണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ ഏതെങ്കിലും സംശയാസ്പദമായ അനധികൃത ഉപയോഗം ഉണ്ടായാൽ, ഞങ്ങളുടെ ഉപഭോക്തൃ പിന്തുണാ ടീമുമായി ബന്ധപെടുക.
ഈ സ്വകാര്യതാ നയം കാലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.ബാധകമായ നിയമങ്ങൾ ("അപ്ഡേറ്റ് ചെയ്ത നിബന്ധനകൾ") പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഈ സ്വകാര്യതാ നയത്തിന്റെ നിബന്ധനകൾ കാലാകാലങ്ങളിൽ പരിഷ്ക്കരിക്കാനുള്ള അവകാശം ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്. പുതുക്കിയ നിബന്ധനകൾ ഉടനടി പ്രാബല്യത്തിൽ വരുകയും കൂടാതെ ഈ സ്വകാര്യതാ നയത്തിന്റെ നിബന്ധനകൾ അസാധുവാക്കുകയും ചെയ്യും.നയത്തിൽ വരുത്തിയ മാറ്റങ്ങൾ നിങ്ങളുടെ അവകാശങ്ങളെ സാരമായി ബാധിക്കുകയോ നിയമപ്രകാരം ആവശ്യമാവുകയോ ചെയ്താൽ, ഈ സ്വകാര്യതാ നയത്തിലെ മാറ്റങ്ങളെക്കുറിച്ച് ഞങ്ങൾ നിങ്ങളെ അറിയിക്കും. എന്തെങ്കിലും പരിഷ്ക്കരണങ്ങൾക്കായി കാലാകാലങ്ങളിൽ സ്വകാര്യതാ നയം അവലോകനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങൾക്കാണ്. അപ്ഡേറ്റ് ചെയ്ത നിബന്ധനകൾ പ്രസിദ്ധീകരിച്ചതിന് ശേഷവും വെബ്സൈറ്റ് ഉപയോഗിക്കുന്നത് തുടരുന്നതിലൂടെ, പുതുക്കിയ നിബന്ധനകളോടുള്ള സമ്മതം നിങ്ങൾ സ്ഥിരീകരിക്കുന്നു.
നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ചോ, ഈ സ്വകാര്യതാ നയത്തെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങളോ വ്യക്തതയോ ആവശ്യമുണ്ടെങ്കിൽ, ദയവായി [email protected] എന്ന വിലാസത്തിൽ ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക.
ONDC നിയോഗിച്ച ഡാറ്റാ പ്രൈവസി ഓഫീസർ മിസ്റ്റർ തുഷാർ ഹസ്സിജയെ [email protected]എന്ന വിലാസത്തിൽ ബന്ധപ്പെടാം.
നിങ്ങളുടെ പരാതികൾക്കോ ദുരഭിമാനങ്ങളോ ഉള്ളതെങ്കിൽ ഞങ്ങളുടെ ഡാറ്റാ സ്വകാര്യതാ ഓഫീസറിന് എഴുതാവുന്നതാണ്. ഈ വെബ്സൈറ്റ് നടത്തിവരുന്ന ഡാറ്റാ പ്രോസസ്സിംഗ് പ്രവർത്തനങ്ങളേക്കുറിച്ച് ബന്ധപ്പെട്ട ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റികളോട് പരാതി നൽകാനുള്ള അവകാശം നിങ്ങൾക്ക് ഉണ്ട്. നിങ്ങളുടെ വ്യക്തിഗത ഡാറ്റ/വിവര ശേഖരണം, പ്രോസസ്സിംഗ്, കൈമാറ്റം, അല്ലെങ്കിൽ ഈ നയത്തെക്കുറിച്ചുള്ള മറ്റ് ചോദ്യങ്ങൾ, പരാതികൾ, പരാതികൾ ഉണ്ടെങ്കിൽ, ദയവായി ഞങ്ങളുടെ പരാതി ഓഫീസറുമായി ബന്ധപ്പെടുക - മിസ്സ് അനുപമ പ്രിയദർശിനി [email protected] ലെ
Sign up - ONDC Participant Portal
ONDC SAHAYAK